Breaking News

പ്രിയങ്കയുടെ ശബ്‍ദത്തിനും കണ്ണുകള്‍ക്കും ഇന്ദിരാ ഗാന്ധിയുടെ മൂര്‍ച്ചയുണ്ട്‌..!! ഈസ്റ്റ് ഇന്ത്യ കമ്ബനിയോട്‌ ഉപമിച്ച്‌ ശിവസേന..

 


ലഖിംപൂര്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത് ശിവസേന .

പ്രിയങ്കയെ പോരാളി എന്നാണ് ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രിയങ്കയുടെ ശബ്‍ദത്തിനും കണ്ണുകള്‍ക്കും ഇന്ദിരാ ഗാന്ധിയുടെ മൂര്‍ച്ചയുണ്ടെന്നും ലേഖനം പറയുന്നു. ലഖിംപൂര്‍ സംഭവത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശിവസേന, ബിജെപിയെ ഈസ്റ്റ് ഇന്ത്യ കമ്ബനിയോടാണ് ഉപമിച്ചിരിക്കുന്നത്.

കര്‍ഷകരെ കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് എഡിറ്റോറിയലില്‍ സാമ്ന ആവശ്യപ്പെടുന്നുണ്ട്. കര്‍ഷകരെ അറസ്റ്റ് ചെയ്തു അവരുടെ ശബ്‍ദത്തെ അടിച്ചമര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് സര്‍ക്കാരിന്‍റെ മിഥ്യാധാരണ മാത്രമാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

No comments