സിപിഎം കുത്തകയാക്കി വെച്ചിരുന്ന ത്രിപുരയിൽ പത്രിക പോലും നൽകനാവതെ പാർട്ടി..!! ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു..!! മത്സരം തൃണമൂലും ബിജെപിയും തമ്മിൽ.. തകർന്ന് സിപിഎം..
ത്രിപുരയില്‍ 2018ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയ ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും മെനക്കെടാതെ പ്രതിപക്ഷം.
ഇതോടെ ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പില്‍ 112 സീറ്റുകളില്‍ എതിരില്ലാതെ ബി ജെ പി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും 19 നഗരസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കും മൊത്തം 334 സീറ്റുകളില്‍ 112 എണ്ണമാണ് ബി ജെ പിക്ക് ഇങ്ങനെ സ്വന്തമായത്. വരുന്ന 25നാണ് ത്രിപുരയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ദശാബ്ദങ്ങളോളം സി പി എം കുത്തകയാക്കി വച്ചിരുന്ന ത്രിപുരയില്‍ ബി ജെ പി സര്‍ക്കാര്‍ വന്നതിനു ശേഷം ഇടത് പാര്‍ട്ടികള്‍ ദുര്‍ബലമാവുന്ന കാഴ്ചയാണുള്ളത്. ബംഗാളിലെ വിജയത്തിന്റെ ബലത്തില്‍ ത്രിപുരയില്‍ ഒരു കൈ നോക്കുവാനുള്ള ശ്രമമാണ് ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പയറ്റുന്നത്. ഇതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന നിരവധി സീറ്റുകളില്‍ ബി ജെ പിയുടെ മുഖ്യ എതിരാളി തൃണമൂലാണ്. നവംബര്‍ 25 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 222 സീറ്റുകളിലേക്ക് മൊത്തം 785 മത്സരാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. അതേസമയം ബി ജെ പിയുമായി ബന്ധമുള്ള ഗുണ്ടകളുടെ ആക്രമണം ഭയന്നാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ആരോപിച്ചു. തങ്ങളുടെ നിരവധി നേതാക്കള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ ആരോപിച്ചു.
2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളും ബലം പരീക്ഷിക്കുമെന്ന് ഉറപ്പാണ്. നവംബര്‍ 28നാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത്.
No comments