യുപിയില്‍ എസ്പിയുമായി കൈകോർക്കാൻ ആംആദ്മി പാർട്ടി..!! കോൺഗ്രസുമായി..
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്വാജി പാര്‍ട്ടിയുമായി സഖ്യത്തിന് നീക്കമിട്ട് ആം ആദ്മി പാര്‍ട്ടി.
എ.എ.പി നേതാവ് സഞ്ജയ് സിങ്ങും എസ്.പി നേതാവ് അഖിലേഷ് യാദവും ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. 'ഞങ്ങള്‍ പരസ്പരം സംസാരിച്ച് ഒരു സഖ്യത്തിലേക്ക് നീങ്ങുകയാണ്' -എന്നായിരുന്നു സഞ്ജയ് സിങ്ങിന്‍റെ പ്രതികരണം.
ലഖ്നോവിലെ ലോഹ്യ ട്രസ്റ്റ് ഒാഫിസിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. രണ്ടുമാസം മുമ്ബ് എസ്.പി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്‍റെ ജന്മദിന ആഘോഷങ്ങള്‍ക്കിടെ സഞ്ജയ് സിങ്ങും അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തിയിരുന്നു.
സഞ്ജയ് സിങ്ങും അഖിലേഷ് യാദവും തമ്മില്‍ നടത്തിയ ചര്‍ച്ച അനുകൂലമായിരുന്നുവെന്നും തെരഞ്ഞെടുപ്പിലെ അജണ്ടകള്‍ വിഷയമായെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, എ.ഐ.എം.ഐ.എം പാര്‍ട്ടിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പാര്‍ട്ടി േനതാവ് അസദുദ്ദീന്‍ ഉവൈസിയുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയിട്ടില്ലെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ മറുപടി.
No comments