Breaking News

കൂ​ടു​ത​ല്‍ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ ചു​വ​ടു​വെ​ച്ച്‌​ മ​മ​ത..!! ലോക്സഭാ തെരഞ്ഞെടുപ്പിൽ..

 


കോ​ണ്‍​ഗ്ര​സ്​ വി​ട്ട മു​ന്‍​​ക്രി​ക്ക​റ്റ്​ താ​ര​വും മു​ന്‍ എം.​പി​യു​മാ​യ കീ​ര്‍​ത്തി ആ​സാ​ദ്​, ജ​ന​താ​ദ​ള്‍ യു​വി​ല്‍ നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട മു​തി​ര്‍​ന്ന നേ​താ​വ്​ പ​വ​ന്‍ വ​ര്‍​മ എ​ന്നി​വ​ര്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍.

ഡ​ല്‍​ഹി​യി​ലെ​ത്തി​യ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ഇ​രു​വ​രെ​യും പാ​ര്‍​ട്ടി​യി​ലേ​ക്ക്​ സ്വീ​ക​രി​ച്ചു.

ഹ​രി​യാ​ന​യി​ലെ മു​ന്‍ കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ അ​ശോ​ക്​ ത​ന്‍​വാ​റും തൃ​ണ​മൂ​ലി​ല്‍ ചേ​ര്‍ന്നു.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്ബ്​ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ വേ​രു പ​ട​ര്‍​ത്തു​ന്ന തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​െന്‍റ ബി​ഹാ​റി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​യാ​ണ്​ പ​വ​ന്‍ വ​ര്‍​മ​യു​ടെ​യും കീ​ര്‍​ത്തി ആ​സാ​ദി​െന്‍റ​യും ക​ട​ന്നു വ​ര​വി​നെ കാ​ണു​ന്ന​ത്.

ദര്‍ഭംഗയില്‍ നിന്ന്​ മൂന്നു വട്ടം ജയിച്ച കീര്‍ത്തി ആസാദ്​, ബി.ജെ.പി സസ്​പെന്‍ഡ്​ ചെയ്​തതിനെത്തുടര്‍ന്നാണ്​ കോണ്‍ഗ്രസില്‍ എത്തിയത്​. ഡല്‍ഹി ക്രിക്കറ്റ്​ അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍മന്ത്രി അരുണ്‍ ജെയ്​റ്റ്​ലിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ്​ പുറത്താക്കലിനു​ കാരണമായത്​.

പ്ര​ശാ​ന്ത്​ കി​ഷോ​റി​നൊ​പ്പം ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​തു വ​രെ ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​റി​െന്‍റ വി​ശ്വ​സ്​​ത​നാ​യി​രു​ന്നു പ​വ​ന്‍ വ​ര്‍​മ. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​പാ​ടാ​ണ്​ പു​റ​ത്താ​ക്ക​ലി​ലേ​ക്കു​ ന​യി​ച്ച​ത്. ശക്തമായ പ്രതിപക്ഷവും അര്‍ഥപൂര്‍ണമായ പാര്‍ട്ടിയും മമത കെട്ടിപ്പടുക്കുന്നതു കൊണ്ടാണ്​ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന്​ പവന്‍ വര്‍മ പറഞ്ഞു. 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞാ​ല്‍ സ​ര്‍​ക്കാ​റു​ണ്ടാ​ക്കാ​ന്‍ മ​മ​ത ഡ​ല്‍​ഹി​യി​ല്‍ ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​മ​ത വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം മു​കു​ള്‍ റോ​യി അ​ട​ക്കം പ​ശ്ചി​മ ബം​ഗാ​ളി​ലെ നി​ര​വ​ധി നേ​താ​ക്ക​ള്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്​ മ​ട​ങ്ങി​യി​രു​ന്നു. ത്രി​പു​ര, ഗോ​വ, ബി​ഹാ​ര്‍, ഝാ​ര്‍​ഖ​ണ്ഡ്​​ തു​ട​ങ്ങി വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ പ്ര​മു​ഖ നേ​താ​ക്ക​ള്‍ മ​മ​ത​യു​ടെ പാ​ര്‍​ട്ടി​യി​ലെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​നാ​ര്‍​ഥി​യെ​ന്ന നി​ല​യി​ല്‍ ക​രു​ത്തു നേ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ്​ മ​മ​ത. ശീ​ത​കാ​ല പാ​ര്‍​ല​െ​മ​ന്‍​റ്​ സ​മ്മേ​ള​ന​ത്തി​നു മു​മ്ബാ​യി ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ മ​മ​ത, പ്ര​തി​പ​ക്ഷ​ത്തി​െന്‍റ സ​ഭാ​ത​ല ഏ​കോ​പ​ന​ത്തി​ന്​ വി​വി​ധ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ കാ​ണു​ന്നു​ണ്ട്.

ക​ഷ്​​ട​പ്പെ​ടാ​ന്‍ ത​യാ​റ​ല്ലാ​ത്ത​വ​രാ​ണ്​ കോ​ണ്‍​ഗ്ര​സ്​ വി​ട്ട്​ മ​റ്റു പാ​ര്‍​ട്ടി​ക​ളി​ല്‍ ചേ​രു​ന്ന​തെ​ന്നും രാ​ജ്യ​ത്തി​നു വേ​ണ്ടി പൊ​രു​താ​ന്‍ ത​യാ​റു​ള്ള​വ​ര്‍ പാ​ര്‍​ട്ടി​ക്കൊ​പ്പ​മാ​ണെ​ന്നും കീ​ര്‍​ത്തി ആ​സാ​ദി​നെ​ക്കു​റി​ച്ച്‌​ പ​രാ​മ​ര്‍​ശി​ക്ക​വേ, കോ​ണ്‍​ഗ്ര​സ്​ വ​ക്താ​വ്​ പ​വ​ന്‍ ഖേ​ര പ​റ​ഞ്ഞു.

No comments