Breaking News

പ്രധാനമന്ത്രിയുടെ ആഹ്വാനം ബിജെപി സ്ഥാപക ദിനം ആഘോഷിക്കാനുള്ള തന്ത്രം; എച്ച്‌ ഡി കുമാരസ്വാമി

ഇന്ന് രാത്രി ഒന്‍പത് മണിയ്ക്ക് വൈദ്യുത വിളക്കുകളണച്ച്‌ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ ഡി കുമാര സ്വാമി. ദീപം തെളിയിപ്പിക്കുന്നത് ബിജെപിയുടെ സ്ഥാപനദിനം പരോക്ഷമായി ആഘോഷിപ്പിക്കാനുള്ള തന്ത്രമാണെന്നാണ് എച്ച്‌ ഡി കുമാരസ്വാമിയുടെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്
ഇത് പ്രധാനമന്ത്രിയുടെ തന്ത്രമാണെന്ന് കുമാരസ്വാമി പറയുന്നു. ബിജെപിയുടെ സ്ഥാപക ദിനത്തിന്റെ തലേ ദിവസം രാത്രി തന്നെ വെളിച്ചം തെളിയിക്കാന്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്താണ്? ഇതിന് ഒരു ശാസ്ത്രീയ വിശകലനം തരാന്‍ പ്രധാനമന്ത്രിക്ക് ആകുമോ എന്ന് എച്ച്‌ ഡി കുമാരസ്വാമി ചോദിക്കുന്നു.

No comments