Breaking News

ഓച്ചിറ കേസ്; പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ യഥാര്‍ഥമാണെന്ന് തെളിഞ്ഞു

തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്നതിന് ബന്ധുക്കള്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ഥമാണെന്നു അന്വേഷണ സംഘം കണ്ടെത്തി. പെണ്‍കുട്ടി പഠിച്ച രാജസ്ഥാനിലെ സ്കൂളുകളില്‍ നടത്തിയ അന്വേഷണത്തിലാണ് സ്കൂള്‍ ടിസി യഥാര്‍ഥമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി മൂന്നാം ക്ലാസ് വരെ പഠിച്ചിരുന്നുവെന്നും പട്ടിക വിഭാഗത്തില്‍പ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ മുഖ്യപ്രതി മേമന കന്നിട്ടയില്‍ മുഹമ്മദ് റോഷനെ (19) ഇന്നു കോടതിയില്‍ ഹാജരാക്കും. റോഷനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. അന്വേഷണം സംഘം റോഷനുമായി മുംബൈയിലും പെണ്‍കുട്ടിയുടെ വീട്ടിലും ഓച്ചിറ സ്വകാര്യ ആശുപത്രിയിലും തെളിവെടുപ്പ് പൂര്‍ത്തീകരിച്ചു. സംഭവത്തില്‍ റോഷന്റെ സുഹൃത്തുക്കളായ മറ്റു മൂന്നുപ്രതികളും റിമാന്‍ഡിലാണ്. എല്ലാവര്‍ക്കുമെതിരെ പോക്സോ വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

No comments