Breaking News

ഇതുവരെ 781 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 


ഇതുവരെ 781 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 238 പേരാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്‌ട്രയില്‍ 168 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്. 241 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഡല്‍ഹിയില്‍ രോഗികള്‍ കൂടുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നിയന്ത്രണത്തിന്റെ ആദ്യ ഘട്ടമായ യെല്ലോ അലര്‍ട്ട് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. ഡല്‍ഹിയിലെത്തുന്ന വിദേശയാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റും. നിലവിലുള്ള രാത്രികാല കര്‍ഫ്യൂ തുടരും. ഹോട്ടലുകള്‍ ക്വാറന്റീന്‍ സെന്ററുകളാക്കും. മെട്രോ സര്‍വ്വീസുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു.

No comments