Breaking News

ബി ജെ പിയെ പരിഹസിക്കാന്‍ 'പുതിയ വാക്കുമായി' തരൂര്‍; ഇതാണ് 'അലൊഡോക്‌സഫോബിയ' യുടെ അര്‍ത്ഥം..


 അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ പൊതുമദ്ധ്യത്തില്‍ കൊണ്ടുവരുന്നത് ശശി തരൂര്‍ എംപിയുടെ പതിവാണ്.

ഇതിന്റെയൊക്കെ അര്‍ത്ഥം ഗൂഗിളില്‍ തിരയുന്ന ഒരുപാടാളുകള്‍ ഉണ്ട്. ഇപ്പോഴിതാ വീണ്ടും പുതിയൊരു വാക്കുമായി എത്തിയിരിക്കുകയാണ് തരൂര്‍.

'അലൊഡോക്‌സഫോബിയ' എന്ന വാക്കാണ് അദ്ദേഹം ബി ജെ പിയെ പരിഹസിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം എന്നാണ് 'അലൊഡോക്‌സഫോബിയ'യുടെ അര്‍ത്ഥം. ഈ വാക്കിന്റെ ഗ്രീക്കിലെ വിശദീകരണവും അദ്ദേഹം ട്വീറ്റിന്റെ അവസാനം കുറിച്ചിട്ടുണ്ട്. 'Allo-വ്യത്യസ്തം, Doxo- അഭിപ്രായം, Phobos- ഭയം' എന്നുമാണ് അര്‍ത്ഥം.

'ഉത്തര്‍പ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ രാജ്യദ്രോഹവും യു എ പി എ കേസുകളും ചുമത്തുന്നത് അവിടുത്തെ നേതാക്കള്‍ക്ക് അലൊഡോക്‌സഫോബിയ ബാധിച്ചതിനാലാണ് എന്നാണ് തരൂരിന്റെ ട്വീറ്റ്.

No comments