മാന്യത ലംഘിച്ചത് ഗവര്‍ണറാണ്.. ചാന്സ്ലര് പദവിയില്‍ നിന്ന് മാറ്റാന്‍ നിര്‍ബന്ധിക്കരുതെന്ന് കാനം..
വി.സി നിയമന വിവാദത്തില്‍ മാന്യത ലംഘിച്ചത് ഗവര്‍ണറാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
ഗവര്‍ണര്‍ പദവി ഒരു അനാവശ്യ ആര്‍ഭാടമാണെന്ന് കരുതുന്ന പാര്‍ട്ടിയുടെ ഭാരവാഹിയാണ് താനെന്നും കാനം പറഞ്ഞു. അതുകൊണ്ടു തന്നെ ആ പദവിയില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളെയും അങ്ങനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പല കാര്യങ്ങളിലും ആശയ വിനിമയം നടത്താറുണ്ട്. അത് പരസ്യമാക്കാറില്ല. അത് പരസ്യമാക്കി മാന്യത ലംഘിച്ചത് ഗവര്‍ണറാണ്.
ചാന്സ്ലര് പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ല. ചാന്സ്ലര് പദവിയില്‍ നിന്ന് മാറ്റാന്‍ നിര്‍ബന്ധിക്കരുതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
No comments