Breaking News

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണമെന്ന്​ പ്രതിപക്ഷ നേതാവ്

 


ബിന്ദു അടിയന്തിരമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍. സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയും തയാറാകണം.

പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ വി.സി നിയമനം തന്‍്റെ അവകാശമാണെന്നാണ് ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മന്ത്രി പറയുന്നത്. വിസിയെ കണ്ടെത്താനായി നിയോഗിച്ച സേര്‍ച്ച്‌ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് മന്ത്രി പുനര്‍ നിയമനത്തിന് ചരടുവലി നടത്തിയത്.

സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയതിന് കൂട്ടുനിന്നതിനുള്ള ഉപകാരസ്മരണയാണോ മുന്‍ വി.സിയുടെ പുനര്‍ നിയമനമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സര്‍വകലാശാലകളെ എ.കെ.ജി സെന്‍്ററിന്‍്റെ ഡിപ്പാര്‍ട്ട്മെന്‍്റുകളാക്കാന്‍ അനുവദിക്കില്ല.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments