Breaking News

കൂടെ വരുന്നോ..?? കോണ്‍ഗ്രസിന് ടി.എം.സി സഖ്യത്തില്‍ ചേരാം -മമത ബാനര്‍ജി..


 ബി.ജെ.പിയെ പരാജയപ്പെടുത്തല്‍ആണ്​ ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ്​ തൃണമൂല്‍ കോണ്‍ഗ്രസ്​ സഖ്യത്തില്‍ ചേരണമെന്ന്​ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി.

ഗോവയില്‍ തെരഞ്ഞെടുപ്പ്​ പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തൃണമൂല്‍ കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ പാര്‍ട്ടിയല്ലെന്നും സാമുദായിക സൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണെന്നും മമത പറഞ്ഞു. ബി.ജെ.പിയെ നേരിടാന്‍ ഒന്നും ചെയ്യാതെ ഒരു മന്ദബുദ്ധിയായ ജമീന്ദാറിനെ പോലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി പെരുമാറുന്നത്​. കോണ്‍ഗ്രസിനെതിരെ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് വിചാരിക്കുന്നുവെങ്കില്‍ ടി.എം.സി സഖ്യത്തില്‍ ചേരുകയാണ്​ വേണ്ടത്​. എം.ജി.പിയുമായി ചേര്‍ന്ന് ഗോവയില്‍ ഞങ്ങള്‍ സഖ്യമുണ്ടാക്കി. ഇതാണ് ബദല്‍. നിങ്ങള്‍ ചേരാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അത് ചെയ്യുക. നിങ്ങള്‍ അത് ചെയ്​തില്ല എങ്കില്‍ മറ്റാരും ചെയ്യില്ല -മമത പറഞ്ഞു.

No comments