Breaking News

അവസാന നാളുകളില്‍ ആളുകള്‍ കാശിക്ക്​ പോകും - മോദിയെ പരിഹസിച്ച്‌​ അഖിലേഷ്​ യാദവ്​..

 


പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ വാരാണസി സന്ദര്‍ശനത്തെ പരിഹസിച്ച്‌ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

​കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്​ഘാടനവുമായി ബന്ധപ്പെട്ടാണ്​ മോദിയുടെ രണ്ടുദിവസത്തെ വാരാണസി സന്ദ​ര്‍ശനം. യു.പിയിലെ ഇറ്റാവയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയായിരുന്നു അഖിലേഷിന്‍റെ പ്രതികരണം.

'ഇത്​ വളരെ നല്ലതാണ്​. അദ്ദേഹത്തിന്​ (നരേന്ദ്രമോദി) അവിടെ ഒരു മാസമല്ല, രണ്ടോ മൂന്നോ മാസം പോല​ും താമസിക്കാം. താമസിക്കാനുള്ള സ്​ഥലമാണ്​ അവിടം. ആളുകള്‍ ബനാറസില്‍ തങ്ങളുടെ അവസാന നാളുകള്‍ ചെലവഴിക്കുന്നു' -പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച്‌​ അഖിലേഷ്​ പറഞ്ഞു. വാരാണസിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്​തിട്ടു​ണ്ടല്ലോ എന്ന ചോദ്യത്തിനോട്​ പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാറും അതിന്‍റെ അവസാന നാളുകളിലാണെന്ന്​ യാദവ്​ പരാമര്‍ശിച്ചു.

ബി.​െജ.പിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ അല്ലായിരുന്നെങ്കില്‍ ഇറ്റാവയിലെ ക്രിക്കറ്റ്​ സ്​റ്റേഡിയം ഐ.പി.എല്‍ ആതിഥേയത്വം വഹിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ ഭരണസംവിധാനം ഇറ്റാവയോട്​ വിവേചനം കാട്ടിയെന്നും യാദവ്​ കൂട്ടിച്ചേര്‍ത്തു.

No comments