Breaking News

ധീര വനിത.. എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ല..?? സ്വര ഭാസ്‌കറിനോട് മമത ബാനര്‍ജി..

 


എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്ന് നടി സ്വര ഭാസ്‌കറിനോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.മുംബൈയില്‍ ഒരു സംവാദത്തില്‍ അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ സുധ ഭരദ്വാജിന്റെ മോചനം ചൂണ്ടിക്കാട്ടി യുഎപിഎ സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോഴാണ് മമത ഇക്കാര്യം ആരാഞ്ഞത് .നിങ്ങള്‍ ധീര വനിതയാണെന്ന് സ്വര ഭാസ്‌കറിനെ മമത പ്രശംസിച്ചു.

രാജ്യദ്രോഹ നിയമവും യു.എ.പി.എ വകുപ്പുകളും കേന്ദ്ര സര്‍ക്കാര്‍ വിവേചനത്തിനായി ഉപയോഗിക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍ പ്രതികരിച്ചു . ദൈവത്തില്‍ നിന്നുള്ള പ്രസാദം പോലെ യു.എ.പി.എയും രാജ്യദ്രോഹ കുറ്റങ്ങളും വിതരണം ചെയ്യുന്ന ഒരു സര്‍ക്കാരുണ്ട്. അവരെ പ്രാര്‍ഥിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ജോലി ചെയ്യുന്നതില്‍ ഇന്ന് കലാകാരന്മാര്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നു. പ്രതിരോധം നിലനിര്‍ത്താന്‍ തങ്ങളുടെ ജീവിതവും തൊഴിലും നഷ്ടപ്പെടുത്തുന്ന കലാകാരന്മാര്‍ നിരവധിയാണെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.

സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരായ മുനാവര്‍ ഫാറൂഖി, അദിതി മിത്തല്‍, അഗ്രിമ ജോഷ്വ എന്നിവരെ ഭരണപക്ഷം ഒറ്റപ്പെടുത്തുന്നെന്നും മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച്‌ ഫാറൂഖി ഒരു മാസം ജയിലില്‍ കിടന്നുവെന്നും സ്വര ഭാസ്‌കര്‍ ചൂണ്ടിക്കാട്ടി . ചില ഹാസ്യനടന്മാര്‍ക്ക് അവസരം നല്‍കിയതിന് വേദികള്‍ പോലും ആക്രമിച്ചിട്ടുണ്ടെന്നും സ്വര ഭാസ്‌കര്‍ ആരോപിച്ചു .

അതെ സമയം യു.എ.പി.എ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. യു.എ.പി.എ സാധാരണ പൗരന്മാര്‍ക്കുള്ളതല്ല, മറിച്ച്‌ ബാഹ്യശക്തികളില്‍ നിന്നുള്ള സംരക്ഷണത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വേണ്ടിയുള്ളതാണെന്നും മമത ബാനര്‍ജി സംവാദത്തില്‍ പറഞ്ഞു

No comments