Breaking News

"നമ്മൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും.. കോൺഗ്രസ് പാർട്ടിയെ തൊട്ടുള്ള കളി ഒന്നും വേണ്ട"..!! മമതക്കെതിരെ കബിൽ സിബൽ അടക്കമുള്ളവർ രംഗത്ത്..


 യു.പി.എ സഖ്യം ഇപ്പോഴില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.

‘കോണ്‍ഗ്രസില്ലാത്ത യു.പി.എ ആത്മാവില്ലാത്ത ശരീരം’ മാത്രമായിരിക്കുമെന്നും പ്രതിപക്ഷം ഐക്യം കാണിക്കേണ്ട സമയമാണിതെന്നും മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി

അതെ സമയം തൃണമൂല്‍ നേതാവ് ബുദ്ധിശൂന്യമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

“മമത ബാനര്‍ജിക്ക് യു.പി.എ എന്താണെന്ന് അറിയില്ലെ‍? അവര്‍ക്ക് ഭ്രാന്ത് തുടങ്ങിയെന്ന് തോന്നുന്നു. ഇന്ത്യയിലുടനീളം മമത, മമത എന്ന് ജപിക്കാന്‍ തുടങ്ങിയെന്നാണ് അവര്‍ ചിന്തിക്കുന്നതെന്നും ചൗധരി പരിഹസിച്ചു.

വിവിധ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ ടി.എം.സിയെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നതായി രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷം ഭിന്നിച്ച്‌ പരസ്പരം പോരടിക്കരുതെന്നും ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം എന്‍.സി.പി നേതാവ് ശരദ് പവാറുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസുമായുള്ള അതൃപ്തി മമത വീണ്ടും പരസ്യമാക്കിയത്.

No comments