'തമ്മിലടിച്ച് മുന്നണിയെ ഇല്ലാതാക്കാന്‍ ശ്രമം'..!! ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആര്‍എസ്പി..!! കോണ്‍ഗ്രസ് അച്ചടക്കത്തോടെ വളരുകയാണ്..
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനേയും പ്രതിപക്ഷ നേതവ് വിഡി സതീശനേയും പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ നിന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വിട്ടു നിന്ന നടപടിയിലാണ് ആര്‍എസ്പിയുടെ വിമര്‍ശനം.
അച്ചടക്കമുളള പാര്‍ട്ടിയായി കോണ്‍ഗ്രസ് വളര്‍ന്നുകൊണ്ടിരിക്കെ ഇരുനേതാക്കളുടേയും ഭാഗത്ത് നിന്നുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നതാണ്. കെ സുധാകരനും, വിഡി സതീശനും കോണ്‍ഗ്രസിനും യു ഡി എഫിനും പുതിയ ഉണര്‍വ്വ് നല്‍കുമ്ബോള്‍ ഇരുവരുടേയും പ്രവര്‍ത്തനങ്ങളെ കുറച്ച് കാണാനാണ് മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നത്.
പാര്‍ട്ടിയെ നശിപ്പിക്കാതെ ഇരുനേതാക്കളും മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാന്‍ മുന്നോട്ടുവരണമെന്നും എ എ അസീസ് ആവശ്യപ്പെട്ടു. തമ്മിലടിച്ചുളള ഗ്രൂപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ട് പോവാനാണ് നേതാക്കളുടെ തീരുമാനമെങ്കില്‍ പാര്‍ട്ടി ഇല്ലാതാവുന്നതിന് കാരണമാകുമെന്നും എ എ അസീസ് ചൂണ്ടിക്കാട്ടി.
യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് യുഡിഎഫിനെ ഇല്ലാതാക്കുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പൊതുവികാരം മറ്റ് ഘടക കക്ഷികള്‍ക്കുമുണ്ടെന്ന് എഎ അസീസ് വ്യക്തമാക്കി.
കെ റെയില്‍ പദ്ധതിക്കെതിരെ സമരം പ്രഖ്യാപിക്കുന്നതിന് വേണ്ടി യുഡിഎഫ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് ഇരു നേതാക്കളും വിട്ടുനിന്നതോടെയാണ് അതൃപ്തി മറ നീക്കി പുറത്ത് വന്നത്. പുനഃസംഘടനയും അവഗണനയും തുടര്‍ന്നാല്‍ സമാന്തര കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന മുന്നറിയിപ്പാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്നത് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
പുതിയ നേതൃത്വം കെപിസിസിയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം തീരുമാനങ്ങളെടുക്കുന്നത് ഏകപക്ഷീയമാണെന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രധാന പരാതി. ബോധപൂര്‍വ്വമുള്ള അവഗണന പരിധി വിടുന്ന സാഹചര്യത്തില്‍ ഇനി വിട്ടുവീഴ്ച വേണ്ടന്നാണ് തീരുമാനം. പുന സംഘടനയിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പുതിയ നേതൃത്വത്തിന്റെ നീക്കമെന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്.
No comments