'ഞങ്ങടെ എം പീനെ ജയിലില്‍ നിന്നും വിട്ടുതരൂ പ്രസിഡന്റേ'..!! തായ്‌ലന്റ് ദേശീയ നേതാവിന്റെ പേജില്‍ കമന്റുമായി പി വി അന്‍വര്‍ എംഎല്‍എ..!! പകരം വീട്ടി..
തായ്‌ലന്റിലെ ദേശീയ അസംബ്ളി പ്രസിഡന്റ് ചുവാന്‍ ലീക് പൈയുടെ ഫേസ്‌ബുക്ക് പേജില്‍ കമന്റുമായി നിലമ്ബൂര്‍ എംഎല്‍എ പി.വി അന്‍വര്‍.
വയനാട് എം.പിയായ രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന തരം കമന്റുകളാണ് ലീക് പൈയുടെ പോസ്‌റ്റില്‍ കമന്റായി എംഎല്‍എ കുറിച്ചത്. 'ഞങ്ങടെ എം.പീനെ പട്ടായ ജയിലില്‍ നിന്ന് വിട്ടുതരൂ പ്രസിഡന്റേ', 'പെട്ടെന്ന് എന്തെങ്കിലും തീരുമാനിക്കൂ പ്രസിഡന്റേ' തുടങ്ങി കമന്റുകളാണ് എംഎല്‍എ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. പി.വി അന്‍വറിന്റെ ചുവട് പിടിച്ച് നിരവധി മലയാളികളും പേജില്‍ കമന്റ് ചെയ്‌തിട്ടുണ്ട്.
ഹ്രസ്വ സ്വകാര്യ സന്ദര്‍ശനത്തിനായ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയതായാണ് വിവരം. ഇറ്റലിയിലേക്കാണ് രാഹുല്‍ പോയതെന്നാണ് സൂചന. സംഭവത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആവശ്യപ്പെട്ടിരുന്നു. നിയമസഭ ചേര്‍ന്ന സമയത്ത് ആഫ്രിക്കയിലേക്ക് യാത്ര നടത്തിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ നടപടിയെ സഭയിലും സമൂഹമാദ്ധ്യമങ്ങളിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുള്‍പ്പടെ കോണ്‍ഗ്രസും ലീഗും വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയെന്ന വണ്ണമാണ് പി.വി അന്‍വര്‍ തായ്‌ലന്റ് നേതാവിന്റെ പേജില്‍ കുറിച്ചത്.
No comments