Breaking News

10 മന്ത്രിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..

 


മഹാരാഷ്‌ട്രയിലെ 10 മന്ത്രിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഉപമുഖ്യമന്ത്രി അജിത് പവാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഇത് കൂടാതെ 20ലേറെ എംഎല്‍എമാര്‍ക്കും കൊവിഡ് ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് അജിത് പവാര്‍ സൂചന നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രതിദിന കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ് മഹാരാഷ്‌ട്രയിലുള്ളത്. വെള്ളിയാഴ്ച 8067 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തലേദിവസത്തെ പുതിയ കൊവിഡ് കേസുകളെക്കാള്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവാണ് വെള്ളിയാഴ്ച ഉണ്ടായത്.

No comments