ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസും സി.പി.എമ്മും ഒരുപോലെ അവഗണിച്ചു -വിഡി സതീശൻ..
ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസും സി.പി.എമ്മും ഒരുപോലെ അവഗണിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പാര്‍ലമെന്‍റിലോ നിയമസഭയിലോ കേരളത്തിന്‍റെ ശബ്ദമാകേണ്ടയാളായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം പ്രതികരണത്തിനുള്ള ഏറ്റവും വലിയവേദി അതാണ്.
നിയമസഭയിലോ പാര്‍ലമെന്‍റിലോ വരാന്‍ എല്ലാ അര്‍ഹതയും ഉണ്ടായിരുന്നിട്ടും അതിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസിനോ സി.പി.എമ്മിനോ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ രണ്ടു പാര്‍ട്ടികളും കുറ്റക്കാരാണെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അതില്‍ കുറ്റബോധം ഉണ്ടെന്നുതന്നെയാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ചെറിയാന്‍ ഫിലിപ് പ്രതികരിക്കുന്നു' യുട്യൂബ് ചാനല്‍ പ്രസ് ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയാന്‍ ഫിലിപ്പിന്‍റെ വിമര്‍ശനങ്ങള്‍ എല്ലാക്കാലത്തും വിഷയാധിഷ്ഠിതമായിരുന്നു. അദ്ദേഹം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ഓരോ സംഭവത്തെക്കുറിച്ചും എന്തു പറയുന്നു എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അദ്ദേഹത്തിന്‍റെ യുട്യൂബ് ചാനല്‍ മികച്ച പ്ലാറ്റ്‌ഫോമായി മാറട്ടെയെന്നും സതീശന്‍ ആശംസിച്ചു.
No comments