രാഹുല്‍ ഗാന്ധിയല്ലാതെ പ്രതിപക്ഷ കൂട്ടായ്മയെ നയിക്കാന്‍ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോ..?? കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങളെ പരസ്യമായി തള്ളി കാനം രാജേന്ദ്രന്‍..!! കോൺഗ്രസിൻ്റെ..
ദേശീയ തലത്തില്‍ ബിജെപിക്ക് രാഷ്ട്രീയ ബദലായി കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കാട്ടുന്നതിനെ ചൊല്ലി സിപിഎം- സിപിഐ പരസ്യപോര്
സിപിഐയുടെ കോണ്‍ഗ്രസ് അനൂകൂല നിലപാട് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങളെ പരസ്യമായി തള്ളി കാനം രാജേന്ദ്രന്‍ രംഗത്തെത്തി.
ദേശീയ തലത്തിലെ കോണ്‍ഗ്രസിനോടുള്ള നിലപാട് കേരളത്തില്‍ ബാധിക്കില്ലെന്ന് കാനം തിരുവനന്തപുരത്ത് പറഞ്ഞു. ഇടതുപക്ഷം യുപിഎ സര്‍ക്കാരിനെ പിന്തുണക്കുമ്ബോഴും 2004 ല്‍ കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.
ബിജെപിയെ നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിപുലമായ കൂട്ടായ്മ വേണം. കോണ്‍ഗ്രസിനെ അതില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ല. രാഹുല്‍ ഗാന്ധിയല്ലാതെ പ്രതിപക്ഷകൂട്ടായ്മയെ നയിക്കാന്‍ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോയെന്നും കാനം ചോദിച്ചു.
No comments