ചോദിച്ചത് അര്‍ഹിക്കുന്നതിലും കൂടുതല്‍ സീറ്റുകൾ..!! മഹാ സഖ്യം പൊളിഞ്ഞതിനെ കുറിച്ച് കോണ്‍ഗ്രസ്..
ഗോവയില്‍ മഹാ വികാസ് അഗാഡി മോഡല്‍ സഖ്യത്തിനുള്ള ശ്രമം പരാജയപ്പെട്ടതിന് കാരണം തങ്ങളല്ലെന്ന് കോണ്‍ഗ്രസ്.
ശിവസേനയും കോണ്‍ഗ്രസും ആവശ്യപ്പെട്ടത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണെന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒരിക്കലും സഖ്യം ഗോവയില്‍ സാധ്യമാകില്ലെന്ന് നേരത്തെ എന്‍സിപിയും ശിവസേനയും പറഞ്ഞിരുന്നു. രണ്ട് കക്ഷികളും സഖ്യം പൊളിഞ്ഞതിന് കാരണക്കാരായി കോണ്‍ഗ്രസിനെയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സത്യാവസ്ഥ അതല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒരിക്കലും ആരും അംഗീകരിക്കാത്ത കാര്യങ്ങളാണെന്നും കോണ്‍ഗ്രസ് പറഞ്ഞു
No comments