മണിപ്പുരില്‍ ആര്..?? കോണ്‍ഗ്രസോ ബിജെപിയോ..?? സര്‍വേ റിപ്പോര്‍ട്ടുകൾ ഇങ്ങനെ..
മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്ന് എബിപി- സി വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ്.
ബിജെപിക്ക് 23 മുതല്‍ 27 വരെ സീറ്റും കോണ്‍ഗ്രസിന് 22 മുതല്‍ 26 വരെ സീറ്റുമാണ് പ്രവചിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ മുന്‍തൂക്കം കുറയുകയാണെന്നും അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നു. നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) 2 മുതല്‍ 6 വരെ സീറ്റ് നേടിയേക്കാം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 60 അംഗ സഭയില്‍ 28 സീറ്റുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പക്ഷേ 21 സീറ്റ് നേടിയ ബിജെപി മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കി ഭരണത്തില്‍ എത്തി.
No comments