പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം.. രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ നിന്നും അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ വിട്ട് നിന്നു.. കാരണം..
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിലെ കോണ്‍ഗ്രസിനിടയില്‍ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി വളരെ രൂക്ഷമാകുന്നു.
പഞ്ചാബില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ റാലി അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ ബഹിഷ്‌കരിച്ചു. മനീഷ് തിവാരി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് റാലിയില്‍ നിന്നും വിട്ടുനിന്നത്. മുഖ്യമന്ത്രിയോ പിസിസി അദ്ധ്യക്ഷനോ റാലിയെക്കുറിച്ച് അറിയിച്ചില്ലെന്ന പരാതി ഉണ്ടെന്നാണ് വിവരം.
രാഹുലിന്റെ റാലി കോണ്‍ഗ്രസ് എംപിമാര്‍ ബഹിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വത്തിനോടുള്ള അതൃപ്തി വെളിപ്പെടുത്താനാണ് കോണ്‍ഗ്രസ് എംപിമാര്‍ മാറിനില്‍ക്കുന്നതെന്നായിരുന്നു വിവരം. ഇതിനെ തുടര്‍ന്ന് വാര്‍ത്തകള്‍ വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് പ്രതികരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്ത് വന്നിരുന്നു.
No comments