ഗോവയില്‍ ബിജെപി രണ്ടക്കം കടക്കില്ല, 8 സീറ്റിലേക്ക് കൂപ്പു കുത്തും..!! സംസ്ഥാനത്തെ പത്ത് വര്‍ഷത്തെ പിന്നിലേക്ക് നയിച്ച ബി ജെ പിക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കും..
ഗോവയില്‍ ബിജെപി രണ്ടക്കം കടക്കില്ല, 8 സീറ്റിലേക്ക് കൂപ്പുകുത്തുമെന്ന് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദിഗംബര്‍ കാമത്ത്.
ബി ജെ പി ഭരണത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടുകയായിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 40 അംഗ സംസ്ഥാന നിയമസഭയില്‍ ബി ജെ പിയുടെ സീറ്റ് നില ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയേക്കും.
തന്റെ കണക്ക് കൂട്ടല്‍ പ്രകാരം അത് എട്ടിന് മുകളിലേക്ക് ഉയരില്ലെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു. ഒരു മേഖലയില്‍ പോലും വികസനമുണ്ടായില്ല. സംസ്ഥാനത്തെ പത്ത് വര്‍ഷത്തെ പിന്നിലേക്ക് നയിച്ച ബി ജെ പിക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
"ഇത്തവണ ബി ജെ പിയുടെ അംഗബലം കഴിഞ്ഞ തവണത്തെ 13ല്‍ നിന്ന് 8 ആയി കുറയും. അവരുടെ എണ്ണം 10ല്‍ താഴെയാകും. ജനരോഷം എന്താണെന്ന് അവര്‍ക്കറിയില്ല. അധികാരത്തില്‍ അവര്‍ അഹങ്കാരികളായി മാറി" നോര്‍ത്ത് ഗോവയിലെ മായം നിയമസഭാ മണ്ഡലത്തില്‍ പ്രചാരണത്തിനിടെ കാമത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
"ജനങ്ങള്‍ ഞങ്ങള്‍ക്ക് 17 ഉം ഒന്നുമടക്കം 18 സീറ്റുകള്‍ തന്നു. എന്നാല്‍ ഞങ്ങളുടെ നേതൃത്വത്തിന് പിഴവ് സംഭവിക്കുകയും തീരുമാനമെടുക്കുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്തു. അത് ബി ജെ പി മുതലെടുത്തു. അപ്പോഴും ബി ജെ പിയെ 21-ല്‍ നിന്ന് 13-ലേക്ക് ജനങ്ങള്‍ വീഴ്ത്തിയത് ഒര്‍ക്കുക" കോണ്‍ഗ്രസ് നേതാവ് കാമത്ത് പറഞ്ഞു.
2017ലെ തെരരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുകയും 17 സീറ്റുകള്‍ നേടുകയും ചെയ്തു. 13 സീറ്റുകള്‍ നേടിയ ബി ജെ പിയെക്കാള്‍ നാല് സീറ്റ് കൂടുതലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണ പ്രക്രിയയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പിഴവ് പറ്റിയെന്നും കാമത്ത് കൂട്ടിച്ചേര്‍ത്തു.
ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പ് വരുത്താന്‍ ഗോവയിലെ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജനങ്ങങ്ങള്‍ കോണ്‍ഗ്രസിലായിരുന്നു വിശ്വാസം അര്‍പ്പിച്ചത്. ബി ജെ പി അധികാരത്തില്‍ വരരുത് എന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ബി ജെ പി അധികാരത്തിലെത്തി. ജനങ്ങള്‍ അതിന്റെ ദുരിതം അനുഭവിച്ചു. ഇത്തവണ അതിന് എന്തായാലും മാറ്റമുണ്ടാകുമെന്നും കാമത്ത് കൂട്ടിച്ചേര്‍ത്തു.
No comments