Breaking News

ആ ഉറപ്പ് സിദ്ദുവിന് കിട്ടി..?? തീരുമാനം അംഗീകരിക്കും..!! മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സിദ്ധു..

 


കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി നേതാവ് നവ്ജ്യോത് സിങ് സിദ്ധു.

സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സിദ്ധുവിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ രാഹുലിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് സിദ്ധു പറഞ്ഞു.

പാര്‍ട്ടിയെ നയിക്കുന്ന വെളിച്ചമായ രാഹുലിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കും. രാഹുല്‍ ഗാന്ധിയെ പഞ്ചാബിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. പഞ്ചാബിന്റെ കാര്യത്തില്‍ വ്യക്തത വരുത്താനാണ് രാഹുല്‍ വരുന്നതെന്നും സിദ്ധു പറഞ്ഞു. നേരത്തെ മാറ്റം കൊണ്ടു വരുന്നതിനായാണ് താന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നതെന്ന് സിദ്ധു പ്രതികരിച്ചിരുന്നു.

പാര്‍ട്ടി ഹൈകമാന്‍ഡിന്റെ തീരുമാനമാണ് തന്റേയും കമാന്‍ഡ്. അവസാനശ്വാസം വരെ കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയാലും ഇല്ലെങ്കിലും അതില്‍ മാറ്റമുണ്ടാവില്ലെന്ന് സിദ്ധു പറഞ്ഞിരുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവ് ഹരിഷ് ചൗധരിയാണ് രാഹുല്‍ ഗാന്ധി ഫെബ്രുവരി ആറിന് ലുധിയാന സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും അറിയിച്ചത്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാവണമെന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പഞ്ചാബിലെ ജനങ്ങളോടും നേതാക്കളോടും അഭിപ്രായം തേടിയിരുന്നു. ചരണ്‍ജിത് സിങ് ചന്നി പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. പാര്‍ട്ടി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഛന്നിക്ക് കൂടുതല്‍ വോട്ട് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ട് ഭഗവന്ത് മാനെയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. സുഖ്ബീര്‍ ബാദല്‍ ശിരോമണി അകാലിദള്ളിനായി ഇത്തവണയും കളത്തിലിറങ്ങും.

No comments