മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ അനിശ്ചിതകാല നിരാഹാര സമരമിരിക്കുമെന്ന് അണ്ണാ ഹസാരെ..!! മുന്നറിയിപ്പുമായി ശിവസേന..
മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ സമര പ്രഖ്യാപനവുമായി അണ്ണാ ഹസാരെ.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പ്പന അനുവദിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. 'മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ നിരാശയുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് കടകളിലും വൈന്‍ വില്‍ക്കാന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും നല്ലതല്ല. മദ്യത്തിനെതിരായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കണം. നിര്‍ഭാഗ്യവശാല്‍ മന്ത്രിസഭാ തീരുമാനം മദ്യപാനത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ നയത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഞാന്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകും'- അണ്ണാ ഹസാരെ പറഞ്ഞു.
അതേസമയം, സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ആദ്യത്തെ കത്തിന് മറുപടി ലഭിക്കാത്തതിനാല്‍ ഇക്കാര്യം ഓര്‍മിപ്പിച്ച് വീണ്ടും കത്തെഴുതിയെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി.
No comments