Breaking News

ഒടുവിൽ മാപ്പ് പറഞ്ഞ് രാജസ്ഥാന്‍ ബി.ജെ.പി അധ്യക്ഷൻ..!! കോൺഗ്രസ് സർക്കാരിൻ്റെ..

 


രാജസ്ഥാന്‍ സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റിനെക്കുറിച്ച്‌ പ്രതികരിക്കുന്നതിനിടെ വംശീയ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധം.

പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായ സതീശ് പുനിയയാണ് വിവാദ പരാമര്‍ശം നടത്തിയത്. കറുത്ത മണവാട്ടിയെ ബ്യൂട്ടി പാര്‍ലറില്‍ കൊണ്ടുപോയി മേക്കപ്പ് ഇട്ട് സുന്ദരിയാക്കുന്നത് പോലെയാണ് ബജറ്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ഞാന്‍ സ്വതസിദ്ധമായി ബജറ്റിനെക്കുറിച്ച്‌ ചില വാക്കുകള്‍ പറഞ്ഞു. സാധാരണയായി ഞാന്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാറില്ല. എന്റെ വാക്കുകള്‍ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ വിനയപൂര്‍വം ക്ഷമ ചോദിക്കുന്നു''-വീഡിയോ പ്രസ്താവനയില്‍ പുനിയ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ 2022-23 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തലാക്കി 2004 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ മുന്‍ മാതൃകയിലുള്ള പെന്‍ഷന്‍ പുനസ്ഥാപിക്കുമെന്നാണ് ബജറ്റില്‍ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം.

No comments