Breaking News

മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി


 38 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഹെയിങ്ങഗാങ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഇതിന് പുറമെ മണിപ്പൂര്‍ പി സി സി പ്രസിഡന്റ് എന്‍ ലോകെന്‍ സിംഗ്, ഉപമുഖ്യമന്ത്രി യുംനാം ജോയ് കുമാര്‍ സിംഗ് എന്നിവരുടക്കം 173 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്‌.

10.49 ലക്ഷം സ്ത്രീകളും 9.58 ലക്ഷം പുരുഷന്മാരും ഉള്‍പ്പടെ 20 ലക്ഷത്തിലധികം വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഉള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് മാര്‍ച്ച്‌ അഞ്ചിനാണ്. രണ്ട് ദിവസം മുമ്ബ് ചുരചാന്ദ്പൂറില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.

No comments