രാജ്യത്ത് ഇപ്പോഴുള്ള സാഹചര്യത്തിന് ഉത്തരവാദികള്‍ കണ്ണടച്ച് വോട്ട് ചെയ്ത പൊതു ജനം..; പ്രയങ്കാ ഗാന്ധി..
രാജ്യത്ത് ഇപ്പോഴുള്ള സാഹചര്യത്തിന് ഉത്തരവാദികള്‍ കണ്ണടച്ച് വോട്ട് ചെയ്ത പൊതുജനമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
നിങ്ങളുടെ സമ്മതിദാനാവകാശം വലിയ കടമയാണെന്നും പ്രിയങ്ക പറഞ്ഞു.
രാഹുല്‍ ഗാന്ധി എംപി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അമേഠിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. തെരഞ്ഞെടുപ്പില്‍ ഉചിത തീരുമാനമെടുത്തില്‍ അടുത്ത അഞ്ചുവര്‍ഷം നിങ്ങള്‍ ഖേദിക്കേണ്ടി വരുമെന്നും ഇത് നിങ്ങളുടെ വികസനത്തിനായുള്ള സമയമാണെന്നും പ്രിയങ്കാ ഗാന്ധി സൂചിപ്പിച്ചു.
റോഡുകളിലെ കന്നുകാലി ശല്യം തനിക്കറിയുമായിരുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പ്രിയങ്ക പ്രതികരിച്ചു. യുക്രൈനിലെ യുദ്ധ സാഹചര്യവും യു.എസ് പ്രസിഡന്റിന്റെ ചുമയും അദ്ദേഹത്തിനറിയാമെന്നും എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയില്ലെന്നും അവര്‍ പരിഹസിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം അദ്ദേഹം എന്താണ് ചെയ്തതെന്നും പ്രിയങ്ക ആരോപിച്ചു.
No comments