കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ ചെന്ന് സിപിഎമ്മിന്റെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ്..!! മുടക്കോഴി മലയില്‍ സി.യു.സി രൂപീകരിച്ചു..
സിപിഎം എതിര്‍പ്പിനെ അതിജീവിച്ച് മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി ഗുണ്ഡികയില്‍ കോണ്‍ഗ്രസിന്റെ സിയുസി രൂപീകരിച്ചു.
സി.പി എം അവരുടെ പാര്‍ട്ടി ഗ്രാമങ്ങളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ മറ്റു രാഷ്ടീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത നിലപാട് പാര്‍ട്ടി നേതൃത്വം ഇനിയെങ്കിലും തിരുത്തണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.
സി പി എമ്മിന്റെ ജനാധിപത്യവിരുദ്ധമായ നിലപാടുകള്‍ സ്വയമേവ തിരുത്തിയില്ലെങ്കില്‍ പൊതു സമൂഹം അവരെ തിരുത്തിക്കും. ഭീഷണികള്‍ക്കും കൊലവിളികള്‍ക്കും മുന്നില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നതിന്റെ തെളിവാണ് ഭീഷണികളെ അവഗണിച്ച് പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്ന സി.യു.സി.രൂപീകരണങ്ങളെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് സി.യു.സി രൂപീകരണത്തിന്റെ ആദ്യ യോഗം സി.പി. എം പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയ മുടക്കോഴി മലയില്‍ ഇന്നലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫ് എം എല്‍ എ യുടെ സാന്നിധ്യത്തിലാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സി യു സി (കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ) രൂപീകരിച്ചത്.
No comments