Breaking News

എം.കെ സ്റ്റാലിന്‍ ദുബൈയിലേക്ക്.. തമിഴ്​നാട് മുഖ്യന്റെ​ സ്റ്റൈലിഷ് ലുക്ക് വൈറൽ...

 


മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ദുബൈയിലേക്ക്​ തിരിച്ചു. വ്യാഴാഴ്ച വൈകീട്ട്​ നാലരക്ക്​ പ്രത്യേക വിമാനത്തിലാണ്​ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടത്

തൂവെള്ള ഷര്‍ട്ടും മുണ്ടും മാത്രം ധരിക്കാറുള്ള സ്റ്റാലിനെ ദുബൈയിലേക്ക്​ തിരിക്കവെ പാന്‍റസും കോട്ടുമിട്ട്​ കണ്ടതോടെ മന്ത്രിമാരും പാര്‍ട്ടി നേതാക്കളും അമ്ബരന്നു. ചുവന്ന ഷര്‍ട്ടും കറുത്ത പാന്‍റ്​സും കറുപ്പുനിറത്തിലുള്ള സ്റ്റൈലിഷ് കോട്ടുമാണ് ധരിച്ചിരുന്നത്. പിന്നീട്​ മന്ത്രിമാരും എംപിമാരും ചേര്‍ന്ന് പൊന്നാടയണിയിച്ച്‌ യാത്രയയച്ചു.

വെള്ളിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങില്‍ 'ദുബൈ എക്‌സ്‌പോ 2022'യിലെ തമിഴ്​നാട്​ പവിലിയന്‍ സ്റ്റാലിന്‍ ഉദ്​ഘാടനം ചെയ്യും. തമിഴ്​നാട്​ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ടെക്സ്​റ്റൈല്‍, കൃഷി, വ്യവസായം എന്നീ മേഖലകളുമായി ബന്ധപ്പെട്ട സ്റ്റാളുകളാണ്​ ഒരുക്കിയിരിക്കുന്നത്​. പ്രദര്‍ശനത്തിനും മറ്റുമായി തമിഴ്​നാട്​ സര്‍ക്കാര്‍ അഞ്ച്​ കോടി രൂപ വകയിരുത്തിയിരുന്നു. പുതിയ ആഗോള നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരാനാണ് ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്.


ഷാര്‍ജയിലെ സര്‍വകലാശാലയില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ പ​ങ്കെടുക്കും. അബുദാബിയും സന്ദര്‍ശിക്കും. മുഖ്യമന്ത്രിയായതിന് ശേഷം സ്റ്റാലിന്‍റെ ആദ്യ വിദേശ യാത്രയാണിത്. സംസ്ഥാന വ്യവസായ മന്ത്രി തങ്കം തെന്നരസുവും വിവിധ സംസ്ഥാന വകുപ്പ്​ സെക്രട്ടറിമാരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്​. 28ന്​ സംഘം ചെന്നൈയിലേക്ക്​ മടങ്ങും.

No comments