Breaking News

ഡല്‍ഹിയിലെ മാര്‍ച്ചില്‍ സുധാകരന്‍ പങ്കെടുക്കാത്തത് പൊലീസിന്റെ തല്ലു പേടിച്ചാണെന്ന് ശിവന്‍കുട്ടി..!! തരൂര്‍ പങ്കെടുക്കാത്തത്..

 


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇല്ലാത്ത എന്ത് ബേജാറാണ് കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാര്‍ക്കുള്ളതെന്ന് മന്ത്രി വി ശിവന്‍കുട്ടി.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് എംപിമാരുടെ മാര്‍ച്ചിലെ രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ശശി തരൂര്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് യുഡിഎഫ് എംപിമാര്‍ പരിശോധിക്കുന്നത് നന്നാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെ സുധാകരന്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്തത് പോലീസിന്റെ തല്ല് പേടിച്ചെന്നും മന്ത്രി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

''കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെയോ ഇന്ധനവില വര്‍ദ്ധനവിനെതിരെയോ അല്ല യുഡിഎഫ് എംപിമാര്‍ ഡെല്‍ഹിയില്‍ മാര്‍ച്ച്‌ നടത്തിയത്. കേരളത്തിന് ഗുണകരമാകുന്ന ഒരു പദ്ധതി തടയണമെന്നാവശ്യപ്പെട്ട് ആണ് ഇവരുടെ മാര്‍ച്ച്‌. സ്വന്തം ജനതക്കെതിരെ തിരിഞ്ഞ ജനപ്രതിനിധികളെയാണ് ഡല്‍ഹിയിലെ മാര്‍ച്ചില്‍ കണ്ടത്. മന്ത്രിമാരുടെ വസതികളില്‍ കല്ലിടുമെന്ന ഭീഷണി ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്.'' കേരളത്തിന്റെ വികസനം പിന്നോട്ട് അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

No comments