Breaking News

ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച്‌ കൂടുതല്‍ പുരോഗതി നിരക്ക് കൈവരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

 


വൈദ്യുതി ഉത്പാദന രംഗത്തെ സാധ്യതകള്‍ വ്യാപിപ്പിച്ചു ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച്‌ കൂടുതല്‍ പുരോഗതി നിരക്ക് കൈവരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ ഭരണകൂടവും കെ എസ് ഇ ബിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @ 2047' ആഘോഷ പരിപാടിയുടെ ഉദ്ഘാടനം വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്ത്രീഡല്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി രംഗത്ത് മികച്ച മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. രാജ്യത്തിന്റെ വികസന മുന്നേറ്റത്തിന് ഇത് വലിയ പങ്കാണ് വഹിക്കുന്നത്. 2047 ആകുമ്ബോഴേക്കും രാജ്യത്ത് വിപ്ലവകരമായ പുരോഗതിയുണ്ടാകും.


No comments