സംസ്ഥാനത്ത് മഴയുടെ ലഭ്യതയില്‍ ഗണ്യമായ കുറവ്.
ജൂണ്‍ ഒന്നു മുതല്‍ ജൂലൈ മൂന്നു വരെ കാലയളവില്‍ കേരളത്തില്‍ 46 ശതമാനം മഴയുടെ കുറവുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്്തമാക്കുന്നു. എന്നാല്‍ ഇക്കാലയളവില്‍ ലക്ഷദ്വീപില്‍ 9 ശതമാനം അധിക മഴ ലഭിക്കുകയും ചെയ്തു.
717.6 മില്ലീമീറ്റര്‍ മഴ പെയ്യുമെന്ന് കരുതിയെങ്കിലും 390 മില്ലീ മീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞതായി കാണിക്കുന്നത് ഇടുക്കിയിലാണ്. 61 ശതമാനം മഴയുടെ കൂറവാണ് ഇടുക്കിയില്‍ രേഖപ്പെടുത്തിയത്. 813.3 മില്ലീമീറ്റര്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഇടുക്കിയില്‍ ഇതുവരെ ലഭിച്ചത് 317.2 മില്ലീമീറ്റര്‍ മഴയാണ്.
മലയോര ജില്ലകളില്‍ പൊതുവെ മഴയുടെ ലഭ്യതയില്‍ കുറവുള്ളതായാണ് കണക്കുകളും വ്യക്്തമാക്കുന്നത്.

No comments