എകെ ആന്റണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു; ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ആന്റണിയുടെ സംഭാവന
മുഖ്യമന്ത്രി പിണറായി വിജയന്‍ എകെ ആന്റണിയെ സന്ദര്‍ശിച്ചു.
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി 50,000 രൂപ സംഭാവന ചെയ്തു. ഡല്‍ഹിയില്‍ ആന്റണിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം ചെക്ക് നല്‍കുകയായിരുന്നു. അസുഖ ബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന ഏകെ ആന്റണിയെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പമാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.
ആരോഗ്യ വിവരങ്ങള്‍ തിരക്കിയതോടൊപ്പം ഓഖിചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. ദുരിതാശ്വസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ആന്റണി ഉറപ്പ് നല്‍കി.

No comments