ദംഗല്‍ നടി സൈറ വസീം വിമാനത്തില്‍ പീഡനത്തിനിരയായി
ഡല്‍ഹി- മുംബൈ വിമാന യാത്രക്കിെടെ പീഡനത്തിനിരയായയെന്ന് ദംഗല്‍ നടി സൈറ വസീം. പിറകിലെ സീറ്റിലിരുന്നയാള്‍ പീഡിപ്പിച്ചുെവന്നാണ് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ സൈറ പറയുന്നത്. വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ഉരസിെയന്നാണ് ആരോപണം. വിസ്താര എയര്ലൈന്സിെന്റ വിമാനത്തില്‍ യാത്രചെയ്യവെയാണ് സംഭവം. അര്‍ധരാത്രിക്ക് ശേഷം കരഞ്ഞുകൊണ്ടാണ് താരം സംഭവം വിവരിച്ചത്.
ഫ്ലൈറ്റ് ഇറങ്ങിയതേയുള്ളൂ. മോശം അനുഭവമാണ് നേരിട്ടത്. ഇങ്ങനെ ഉണ്ടാകരുതായിരുന്നു. ഇത് വളരെ ഭയാനകമാണ്. ഒരു പെണ്‍കുട്ടിക്കും ഇത് അനുഭവിക്കേണ്ടി വരരുത്.
ഇങ്ങനെയാണോ അവര്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നത്. നമുക്ക് നാമല്ലാതെ ആരും സഹായത്തിനുണ്ടാകില്ല. ഇത് ഏറ്റവും മോശം അവസ്ഥയാണ്...
അഞ്ച്-പത്തു മിനുേട്ടാളം തെന്റ കഴുത്തു മുതല്‍ പിറകു വരെ അയാളുടെ കാല്‍ സഞ്ചരിച്ചുവെന്നും ൈസറ ആരോപിക്കുന്നു. താന്‍ ആദ്യം അത് അവഗണിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അല്‍പ്പ സമയം കാത്തു നിന്നു. അയാളുടെ ഇരിപ്പ് ശരിയല്ലാത്തതുകൊണ്ട് കാല്‍ തട്ടിയതാകാമെന്ന് കരുതി. പക്ഷേ, അത് തുടരുകതെന്നയായിരുന്നു.
ഉപദ്രവിച്ചയാളുടെ ചിത്രം പകര്‍ത്താനും അവര്‍ ശ്രമിച്ചിരുന്നു. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ അത് സാധിച്ചിരുന്നില്ല. ഉപദ്രവിച്ചയാളുടെ കാലിെന്റ ചിത്രം ൈസറ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, സൈറ വസീം നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എയര്‍ വിസ്താര അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ െവച്ചുപൊറുപ്പിക്കില്ലെന്നും എയര്‍ലൈന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.


No comments