പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എന്തുകൊണ്ട് വികസനം എന്ന വാക്കില്ല ?; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ സ്വന്തം നഗരത്തില്‍ വെച്ചാണ് അദ്ദേഹത്തിനെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. മോദി പേടിച്ചിരിക്കുകയാണെന്നും അതുകൊണ്ടുമാത്രമാണ് അദ്ദേഹം വികസനത്തെക്കുറിച്ച് ഒരക്ഷരം പറയാത്തതെന്നും രാഹുല്‍ പരിഹസിച്ചു.
പ്രധാനമന്ത്രിയ്ക്ക് ഭയമാണ്. നര്‍മദ ജലപ്രശ്നത്തെക്കുറിച്ച് സംസ്ഥാന തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുമെന്നായിരുന്നു തുടക്കത്തില്‍ മോദി പറഞ്ഞത്. എന്നാല്‍ വ്യവസായികള്‍ക്കാണ് ജലം ലഭിക്കുന്നതെന്നു മനസിലാക്കിയതിനെ തുടര്‍ന്നാണ് ആ പ്രചാരണം നിര്‍ത്തിയതെന്നും രാഹുല്‍ പരിഹസിച്ചു.
വികസനത്തെക്കുറിച്ചു പ്രചാരണം നടത്തുമെന്നായിരുന്നു പിന്നീട് മോദി പറഞ്ഞത്. എന്നാല്‍ വികസനത്തിനു ഭ്രാന്തായെന്നു ജനങ്ങള്‍ മനസിലാക്കിയതോടെ മോദി അതും നിര്‍ത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എന്തുകൊണ്ടാണ് വികസനമെന്ന വാക്കില്ലാത്തതെന്നും രാഹുല്‍ ചോദിക്കുന്നു.
തന്നെപ്പറ്റിയാണ് മാത്രമാണ് മോദിക്ക് പ്രസംഗിക്കാനുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് തന്നെക്കുറിച്ചല്ലെന്ന കാര്യം മനസിലാക്കാന്‍ മോദി തയാറാകുന്നില്ല. ഗുജറാത്തിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് സംസാരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.



No comments