മഞ്ഞപ്പടയും നീലപ്പടയും നേര്‍ക്കുനേര്‍; കൊച്ചിയില്‍ ഇന്ന് ഫുട്ബോള്‍ പ്രേമികള്‍ക്ക് സ്വപ്നരാവ്
കേരളത്തിലെ പേരുകേട്ട ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇതിലും മികച്ച പുതുവത്സര സമ്മാനം ലഭിക്കാനില്ല. സ്വപ്നസമാനമായ പുതുവത്സര രാവില്‍, സോഷ്യല്‍മീഡിയയിലൂടെ ഇതിനോടകം തന്നെ കടുത്ത പോരാട്ടം നടത്തുന്ന, ബംഗളൂരു എഫ്സിയും കേരളാ ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുമ്ബോള്‍ ആവേശം വാനോളം ഉയരുമെന്നുറപ്പ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ദക്ഷിണേന്ത്യയിലെ രണ്ടു മികച്ച ടീമുകള്‍ കൊച്ചിയില്‍ ഏറ്റുമുട്ടുകയാണ് എന്നത് ദേശീയ തലത്തില്‍ തന്നെ മത്സരത്തിന് പ്രാധാന്യം നല്‍കുന്നു. ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ പോരിനിറങ്ങുന്നത് ആരാധക ബാഹുല്യത്തില്‍ തോളോടുതോള്‍ നില്‍ക്കുന്ന ബംഗളൂരു എഫ്സിയായതിനാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്ന് തീ പാറും എന്നു തന്നെയാണ്.
ഹോം മത്സരത്തില്‍ സ്റ്റേഡിയത്തില്‍ സമ്ബൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൊച്ചിയിലേക്കൊഴുകുന്ന മഞ്ഞക്കടലിനൊപ്പം ഇത്തവണ കര്‍ണാടകത്തില്‍നിന്നുള്ള നീല നദിയും ഒഴുകിയെത്തും.
ഇന്ത്യയിലെ മികച്ച ഫാന്‍സ് ക്ലബിനുള്ള പുരസ്കാരം നേടിയ മഞ്ഞപ്പട, ആരാധക സംഘടനയായ കേരള ബ്ലാസ്റ്റേഴ്സ് ആര്‍മി, കേരളത്തിലും വിദേശത്തും അംഗങ്ങളുള്ള സൗത്ത് സോക്കേഴ്സ് ഫുട്ബാള്‍ കൂട്ടായ്മ എന്നിവരാണ് കേരളാ കൊമ്ബന്മാര്‍ക്കായി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ബംഗളൂരു ആരാധക സംഘമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂ നേരത്തേ തന്നെ ഗാലറി ടിക്കറ്റുകള്‍ മൊത്തമായി ബുക്ക് ചെയ്തിട്ടുണ്ട്. ഹോം ഗ്രൗണ്ടിലെന്നപോലെ എവേ മത്സരത്തിലും ഇവര്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്താറുണ്ട്. അതേസമയം, ഇത്രയധികം ആരാധകര്‍ എവേ മത്സരത്തിനെത്തുന്നത് ആദ്യമാണ്. ആരാധക ബാഹുല്യമുള്ള രണ്ടു ടീമുകള്‍ ഏറ്റുമുട്ടുന്നത് ഗാലറിക്കും ആവേശമാകും.
വൈകീട്ട് 5.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ആറ് കളികളില്‍ ഒരു ജയവും നാല് സമനിലയും ഒരു തോല്‍വിയുമായി ഏഴു പോയന്റോടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ബംഗളൂരുവിനെതിരെ ജയിച്ചാല്‍ പത്ത് പോയന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറാം. ഏഴ് കളികളില്‍ നാല് വിജയവും മൂന്നു പരാജയവുമായി 12 പോയ ന്റാടെ നാലാം സ്ഥാനത്താണ് ആതിഥേയര്‍. ജയിച്ചാല്‍ 15 പോയന്റുമായി രണ്ടാം സ്ഥാനത്തെത്താം.
ചെന്നൈ എഫ്സിയെ അവരുടെ തട്ടകത്തില്‍ ഒരു ഗോള്‍ സമനിലയില്‍ തളച്ചതിെന്റ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരെ ഇറങ്ങുന്നത്. ഹോം ഗ്രൗണ്ടില്‍ തോല്വിവഴങ്ങിയിട്ടില്ലെന്ന റെക്കോഡുമുണ്ട്. പരിക്കാണ് ടീമിനെ അലട്ടുന്നത്. വിശ്രമത്തിലായിരുന്ന ബെര്‍ബറ്റോവ് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, ആദ്യ പതിനൊന്നില്‍ ഇടം തേടുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. റിനോ ആന്റോ, പ്രീതംകുമാര്‍ സിങ്, കരണ്‍ സവാനി എന്നിവരുടെ പരിക്ക് ടീമിന് ക്ഷീണം ചെയ്യും.






No comments