അവസാനം ബ്ലാസ്റ്റേഴ്സ് ആ തീരുമാനം നടപ്പാക്കാനൊരുങ്ങുന്നു
അവസാനം ആ തീരുമാനത്തിന് പച്ചക്കൊടി കാട്ടാനൊരുങ്ങി കേരള ബ്ലസ്റ്റേഴ്സ്. മുന്‍ പരിശീലകന്‍ ടീമില്‍ നിന്ന് പോയതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കവുമായി കോരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് രംഗത്തെത്തുന്നത്.
മുന്‍ പരിശീലകന്‍ റെനെ മ്യൂലെന്‍സ്റ്റീനെ പുറത്താക്കിയതിന് പിന്നാലെയാണ് അദ്ദേഹം തന്നെ മുന്‍ കൈ എടുത്ത് ടീമിലെത്തിച്ച ദിമിതാര്‍ ബെര്‍ബറ്റോവിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. ഈ ആഴ്ച നടക്കുന്ന യോഗത്തില്‍ സുപ്രധാന തീരുമാനം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പേരിനും പകിട്ടിനും അപ്പുറത്തു കളത്തില്‍ ബെര്‍ബ തീര്‍ത്തും മങ്ങിയതാണ് ബ്ലാസ്റ്റേഴ്സ് മനേജ്മെന്റിനെ പുതിയ തീരുമാനത്തില്‍ എത്തിച്ചത്.
പകരം മറ്റൊരു വിദേശ താരത്തെ ടീമില്‍ എത്തിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ബെര്‍ബറ്റോവിന് ലീഗില്‍ ബ്ലാസ്റ്റേഴ്സ് കളിച്ച 12 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമാണ് മൈതാനത്ത് ഇറങ്ങാന്‍ കഴിഞ്ഞത്.
ഇതില്
തന്നെ ശ്രദ്ധേയമായ ഒരു പ്രകടനം കാഴ്ച്ച വെക്കാന്‍ താരത്തിന് സാധിച്ചതുമില്ല. മധ്യനിരയിലെ പോരായ്മയാണ് ഇതിന് കാരണമായി പ്രധാനമായും വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ പരുക്കും താരത്തിന് പ്രധാന വെല്ലുവിളിയാണ്.





No comments