Breaking News

പകരം വീട്ടാന്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ഇനി സിഫ്നിയോസില്ല ; ടീം വിടുന്നു



മാര് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് മടങ്ങുന്നു. സിഫ്നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ടീമുമായി ഉണ്ടാക്കിയ കരാർ പ്രകാരം ആണ് മാര്‍ക് സിഫ്നിയോസ്  ടീം വിടുന്നത്. 




സ്വന്തം രാജ്യമായ ഹോളണ്ടിന് വേണ്ടി കളിക്കാൻ വേണ്ടിയാണ് മാര്‍ക് സിഫ്നിയോസ്  ബ്ലാസ്റ്റേഴ്സ് വിട്ടതെന്ന് സൂചനയുണ്ട്

റെനെ മുലന്‍സ്റ്റീന്‍ ടീമിലെത്തിച്ച സിഫ്നിയോസ് 12 മത്സരങ്ങളില്‍ നിന്ന് 4 ഗോള്‍ നേടിയിട്ടുണ്ട്. നെതര്‍ലാന്‍ഡില്‍ നിന്നുള്ള യുവ താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ ഗോള്‍ നേടിയത്.



 മുംബൈക്കെതിരെ റിനോ ആന്റോയുടെ പാസില്‍ നിന്നാണ് സിഫ്നിയോസ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍ നേടിയത്.



വിദേശ താരമായ സിഫ്നിയോസ് ടീം വിട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു വിദേശ താരത്തെ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.

No comments