Breaking News

സിപിഎം നേതാവിന്റെ മകന്‍ ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തി! പിബിക്ക് പരാതി...



കേരളത്തിലെ സിപിഎം നേതാവിന്റെ മകന്‍ ദുബായിലെ കമ്ബനിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതായി പരാതി. തട്ടിപ്പിനിരയായ ദുബായിലെ കമ്ബനി അധികൃതര്‍ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.


ദുബായിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയില്‍ നിന്ന് രണ്ട് തവണയായി 13 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്ബനി അധികൃതരുടെ ആരോപണം. ആഢംബര കാര്‍ വാങ്ങുന്നതിനും ബിസിനസ് ആവശ്യത്തിനുമായാണ് ഇയാള്‍ പണം വാങ്ങിയതത്രേ.


എന്നാല്‍ മാസങ്ങളായി പണം തിരിച്ചടക്കാത്തതിനാല്‍ സിപിഎം നേതാവിനെ കമ്ബനി അധികൃതര്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് നേതാവ് ഇടപെട്ട് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രശ്നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.
എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച കഴിഞ്ഞിട്ടും സിപിഎം നേതാവോ മകനോ പണം തിരിച്ചടക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദുബായിലെ കമ്ബനി ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

No comments