Breaking News

പക വീട്ടാൻ പോയ ബ്ലാസ്റ്റേഴ്സിനു അടിപതറി



കൊച്ചിയില്​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു. നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ എ​ഫ്സി ഗോ​വ​യോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഹോം ​ഗ്രൗ​ണ്ടി​ല്‍ തോ​ല്‍​വി വ​ഴ​ങ്ങി​യ​ത്. ആ​ദ്യ പ​കു​തി​യി​ല്‍ സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ മ​ത്സ​ര​ത്തി​ന്‍റെ 77-ാം മി​നി​റ്റി​ല്‍ എ​ഡു ബേ​ഡി​യ​യാ​ണ് ഗോ​വ​യു​ടെ വി​ജ​യ​മു​റ​പ്പി​ച്ച ഗോ​ള്‍ നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ല്‍ ഫെ​റാ​ന്‍ കൊ​റോ​മി​ന​സി​ലൂ​ടെ ഗോ​വ​യാ​ണ് കൊ​ച്ചി​യി​ല്‍ ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്. കേ​ര​ള പ്ര​തി​രോ​ധ​ത്തി​ലെ വീ​ഴ്ച മു​ത​ലെ​ടു​ത്ത കൊ​റോ​മി​ന​സ് ക്രോ​സ് ബാ​റി​നു വി​ല​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു പ്ര​തി​രോ​ധ താ​ര​ങ്ങ​ളെ മ​റി​ക​ട​ന്ന് വ​ല​കു​ലു​ക്കു​ക​യാ​യി​രു​ന്നു.



ഗോ​ള്‍ വീ​ണ​തോ​ടെ തി​രി​ച്ച​ടി​യു​ടെ മൂ​ര്‍​ച്ച കൂ​ട്ടി​യ ബ്ലാ​സ്റ്റേ​ഴ്സി​ന് താ​മ​സി​യാ​തെ പ്ര​തി​ഫ​ലം ല​ഭി​ച്ചു. മ​ല​യാ​ളി​താ​രം സി.​കെ.​വി​നീ​തി​ന്‍റെ ബൂ​ട്ട് ഗോ​ള്‍ പോ​സ്റ്റി​ലേ​ക്കു നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സി​യാം ഹാം​ഗ​ലി​ന്‍റെ പാ​സാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ​മ​നി​ല ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്.


ര​ണ്ടാം പ​കു​തി ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. പ​ക്ഷേ, അ​വ​സ​ര​ങ്ങ​ള്‍ മു​ത​ലാ​ക്കാ​ന്‍ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി​ല്ല. 77-ാം മി​നി​റ്റി​ല്‍ ഗോ​വ​യ്ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച കോ​ര്‍​ണ​ര്‍ കി​ക്കി​ന് ത​ല​വ​ച്ച എ​ഡു ബേ​ഡി​യ ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ള്‍​വ​ല​യി​ലേ​ക്കു പ​ന്ത് തി​രി​ച്ചു​വി​ടു​ന്പോ​ള്‍ കാ​ഴ്ച​ക്കാ​ര​നാ​കാ​നാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളി പോ​ള്‍ റെ​ഹൂ​ക്ക​യു​ടെ വി​ധി.


ജ​യ​ത്തോ​ടെ 19 പോ​യി​ന്‍റു​മാ​യി ഗോ​വ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. 12 ക​ളി​ക​ളി​ല്‍​നി​ന്നു 14 പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് ഏ​ഴാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. തോ​ല്‍​വി​യോ​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സെ​മി സാ​ധ്യ​ത​ക​ള്‍ ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചു.

No comments