Breaking News

ഇവനൊക്കെയാണോ ക്യാപ്റ്റൻ?? സന്ദേശ് ജിങ്കനെതിരെ തുറന്നടിച്ചു



ഒടുവിൽ ഏവരും കേൾക്കാൻ ആഗ്രഹിച്ച ആ പ്രതികരണം പുറത്ത് വന്നു.എന്ത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു എന്ന് റെനെ മുലൻസ്റ്റീൻ പറഞ്ഞു.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഐ എസ് എൽ ഇൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി തന്നെ മാറ്റി മറക്കാവുന്നവ. goal.com ഇനോടാണ് കോച്ച് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്



ഗോവയെ ആയി 5-2 നു ബ്ലാസ്റ്റേഴ്‌സ് തോറ്റ മത്സരം ഏവർക്കും ഓർമ കാണും.ആ മത്സരത്തിന് ശേഷം ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ പുലർച്ച 4 മണി വരെ മദ്യപാനവും പാർട്ടിയിലും മുഴുകിയിരുന്നു എന്ന റെനെ തുറന്നടിക്കുന്നു.ഇത് ഒരു ക്യാപ്റ്റന്റെ പ്രൊഫഷണലിസം ആയിട്ട് അല്ലെന്നും,മോശം പ്രവർത്തി ആയിട്ടാണ് തോന്നുന്നതെന്നും റെനെ പറയുന്നു.


ബെംഗളൂരു ആയിട്ടുള്ള മത്സരം തന്നെ പുറത്താക്കാൻ വേണ്ടി താരങ്ങൾ മനഃപൂർവം തോറ്റത്താണെന്നു റെനെ ആരോപിക്കുന്നു.അവർക്ക് ജയിക്കാൻ യാതൊരു താല്പര്യവും ഇണ്ടായിരുന്നില്ല.അന്ന് വഴങ്ങിയ ഗോളുകൾ നോക്കിയാൽ അത് മനസിലാവും.


ആ പെനാൽറ്റി അനാവശ്യമായി കയ്യ് മനപ്പൂർവം ഉയർത്തി വേടിച്ചു എടുത്തതാണ്.മിക്കു അടിച്ച മൂന്നാം ഗോളും ജിങ്കൻ മനഃപൂർവം ഉഴപ്പിയതാണെന്നാണ് റെനെ പറയുന്നത്.മിക്കുവിനെ ഡിഫെൻഡേഴ്‌സ് ഇല്ലാത്ത പോലെയാണ് കടത്തി വിട്ടതെന്നു റെനെ പറയുന്നു.


ക്ലബ്ബ് വിടുന്ന ദിവസം പെർഫോമൻസിനെ പറ്റി ചോദിയ്ക്കാൻ ജിങ്കന്റെ അടുത്ത് വീണ്ടും എത്തി എന്ന് റെനെ.അന്നും ജിങ്കനെ മദ്യത്തിന്റെ മണം അടിച്ചിരുന്നെന്നും,താൻ ഇന്ത്യയിലെ വലിയ ഒരു പ്രപഫഷണൽ ആണെന്ന് ജിങ്കൻ സ്വയം കരുതുന്നു എന്നും റെനെ.എന്നാൽ ഇത്രയും ഫാൻസ് ഉള്ള ഒരു ടീമിനെയും ആരാധകരെയും ജിങ്കൻ നാണം കേടുത്തുകയാണെന്നു പറഞ്ഞാണ് റെനെ അവസാനിപ്പിച്ചത്.

No comments