ഇരട്ട പ്രഹരം നൽകി , ബ്ലാസ്റ്റേഴ്സ് കോച്ച് രാജിവച്ചു
കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനി മ്യൂലന്സ്റ്റീന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ആരാധകരോടും ടീം മാനേജ്മെന്റിനോടും നന്ദിയെന്ന് മ്യൂലന്സ്റ്റീന് പറഞ്ഞു.
അതേ സമയം, ടീമിെന്റ തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്നാണ് മ്യൂലന്സ്റ്റീന് രാജിവെച്ചതാണ് സൂചന. ഡിസംബര്‍ 31ന് കൊച്ചിയില്‍ ബംഗളൂരു എഫ്.സിക്കെതിരെ നടന്ന മല്‍സരത്തിലും ബ്ലാസ്റ്റേഴ്സ് ദയനീയമായി തോറ്റിരുന്നു.
ഇതേ തുടര്‍ന്നാണ്, മ്യൂലന്സ്റ്റീന് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സീസണല്‍ ഇതുവരെ ഒരു ജയം നേടാന്‍ മാത്രമേ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുള്ളു.
മ്യൂലന്സ്റ്റീനിെന്റ രാജിവാര്‍ത്തകള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും സ്ഥിരീകരിച്ചു.
പുതിയ കോച്ച് ആരായിരിക്കുമെന്ന കാര്യത്തില്‍ ടീം മാനേജ്മെന്റ് സൂചനകളൊന്നും നല്‍കിയിട്ടില്ല. സീസണിടെ മുമ്ബും ബ്ലാസ്റ്റേഴ്സ് കോച്ച് രാജിവെച്ചിട്ടുണ്ട്. അന്ന് സഹപരിശീലകരായിരുന്നു ടീമിനെ നയിച്ചത്.



No comments