Breaking News

രക്ഷകനായി വിനീത്, അവസാന നിമിഷത്തെ ഗോളില്‍ മഞ്ഞപ്പടയ്ക്ക് ജയം




മലയാളി താരം സി.കെ വിനീത് അവസാന നിമിഷത്തില്‍ നേടിയ അവിശ്വസനീയ ഗോളിന്റെ കരുത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു കേരളത്തിന്റെ വിജയം.


ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയിലേക്ക് തോന്നിച്ച നിമിഷത്തിലായിരുന്നു കേരളത്തിന്റെ രക്ഷകനായി സി.കെ വിനീത് അവതരിക്കുന്നത്.

തനിക്ക് ലഭിച്ച മനോഹരമായി ബോള്‍ ഗോവയുടെ വലയിലെത്തിച്ച്‌ സീസണില്‍ മഞ്ഞപ്പടയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയായിരുന്നു.


പുണെ ശ്രീ ശിവ ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 59-ാം മിനിറ്റില്‍ ജാക്കീചന്ദ് സിംങ്ങാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ വലയിലാക്കിയത്.




ആദ്യപകുതിയില് പരിക്കേറ്റ് മടങ്ങിയ ഇയാന്‍ ഹ്യൂമിന് പകരക്കാരനായി ഇറങ്ങിയ ഗുഡ്യോണ്‍ ബാല്‍വിന്‍സണ്‍ നല്‍കിയ കൃത്യതയാര്‍ന്ന പാസിലാണ് ജാക്കീചന്ദ് പന്ത് വലയിലാക്കിയത്.



 78-ാം മി്നിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി സുബാസിഷ് റോയിയുടെ ഫൗളിന് റഫറി നല്‍കിയ പെനാല്‍റ്റിയിലാണ് പുണെയുടെ ഗോള്‍. കിക്കെടുത്ത എമിലിയാനോ അല്‍ഫാരോ പിഴവുകൂടാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു.

1 comment:

  1. സ്വപ്നതുല്യഗോളായിരുന്നു;ഭാഗ്യസമേതം!

    ReplyDelete