Breaking News

എവിടെ ഗുഡ്യോണ്‍, ഹ്യൂം, കിസിറ്റോ? ഐഎസ്‌എല്ലിലേതിനേക്കാള്‍ നിരാശരാകേണ്ടി വരും സൂപ്പര്‍ കപ്പില്‍


ഐഎസ്‌എല്ലില് നേരിട്ട നിരാശയ്ക്ക് പകരം വീട്ടുക ലക്ഷ്യമിട്ടാണ് സൂപ്പര്‍ കപ്പിനുള്ള ഒരുക്കങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചത്. എന്നാല്‍ സൂപ്പര്‍ കപ്പ് അടുക്കും തോറും ടീമിനെ കുറിച്ചെത്തുന്ന വാര്‍ത്തകള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ അത്രയ്ക്ക് തൃപ്തിപ്പെടുത്തുന്നതല്ല.

സൂപ്പര്‍ കപ്പ് കളിക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളുടെ ലിസ്റ്റാണ് ആരാധകരെ അലോസരപ്പെടുത്തുന്നത്. പെക്കൂസണ്‍, വെസ് ബ്രൗണ്‍, പുള്‍ഗ, റഹ്ബുക്ക, ലാസിക് പെസിച്ച്‌ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളത്തിലിറങ്ങുന്ന വിദേശ താരങ്ങളെന്നാണ് റിപ്പോര്‍ട്ട്.


 ടീമിന് പോസിറ്റീവായ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഹ്യൂം, കിസിറ്റോ, ഗുഡ്യോണ്‍ എന്നിവര്‍ സൂപ്പര്‍ കപ്പിനില്ല എന്നതാണ് മഞ്ഞപ്പട കൂട്ടത്തിന്റെ ആശങ്ക.




പരിക്കിനെ തുടര്‍ന്നായിരിക്കാം ഹ്യൂമും, കിസിറ്റോയും സൂപ്പര്‍ കപ്പിനിറങ്ങാത്തതെന്നാണ് സൂചന.

 ഗുഡ്യോണിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റില്‍ നിന്നും വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. ലോണ്‍ കാലാവധി കഴിഞ്ഞതിനാല്‍ ഗുഡ്യോണ്‍ സൂപ്പര്‍ കപ്പ് കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഐഎസ്‌എല്ലില്‍ മധ്യ നിരയില്‍ കളി മെനയാന്‍ കഴിയാതെ ബ്ലാസ്‌റ്റേഴ്‌സ് കുഴങ്ങിയപ്പോഴായിരുന്നു കിസിറ്റോയുടെ വരവ്.

മധ്യനിരയില് വേഗതയേറിയ മുന്നേറ്റങ്ങള്‍ നടത്താന്‍ കിസിറ്റോയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പരിക്ക് കിസിറ്റോയെ വീഴ്ത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും പരുങ്ങലിലായിരുന്നു.



ടീമിന് വേണ്ടി എന്നും അധ്വാനിച്ചു കളിക്കുന്ന ഹ്യും ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയാല്‍ അത് എത്രമാത്രം ടീമിനെ ബാധിക്കുമെന്ന് വ്യക്തമാണ്.

 ഹ്യുമിനെ പോലെ അധ്വാനിച്ച്‌ കളിക്കുന്ന ഗുഡ്യോണ്‍ മുന്നേറ്റ നിരയില്‍ എത്തിയതോടെയായിരുന്നു മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചത്. ഗുഡ്യോണും, ഹ്യൂമും, കിസിറ്റോയും ഇല്ലാതെ ഇറങ്ങിയാല്‍ സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ എന്താകും?


ബോക്‌സിനു മുന്നില്‍ ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ പ്രയോജനപ്പെടുത്തി ബോള്‍ കണക്‌ട് ചെയ്ത് വല കുലുക്കാന്‍ സാധിക്കാത്ത വിനീതില്‍ ആശ്രയിച്ചു വേണം സൂപ്പര്‍ കപ്പിലും ബ്ലാസ്റ്റേഴ്‌സ ഇറങ്ങാന്‍.

പുള് മധ്യനിരയില്‍ എത്തുന്നത് ഗുണം ചെയ്യുമെങ്കിലും ഐഎസ്‌എല്ലില്‍ കണ്ട ബ്ലാസ്റ്റേഴ്‌സിന്റെ കളിയില്‍ നിന്നും വലിയ മാറ്റം സൂപ്പര്‍ കപ്പില്‍ പ്രതീക്ഷിക്കാനാവില്ല. അല്ലെങ്കില്‍ ഡേവിഡ് ജെയിംസിന് അത്ഭുതങ്ങള്‍ കാണിക്കേണ്ടതായി വരും.

No comments