ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ വി.വി.പാറ്റ് മെഷീനുകള്‍ വേണമെന്ന് ഹരജി
ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പില്‍ ബൂത്തുകളില്‍ വി.വി.പാറ്റ് മെഷീനുകള്‍ ഉപയോഗിക്കണമെന്നവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. വി.വി പാറ്റ് സ്ളിപ്പുകള്‍ വോട്ടിങ് മെഷീനിലെ കണക്കുമായി ഒത്തു നോക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ചെങ്ങന്നൂര്‍ മണ്ഡലം കണ്‍വീനര്‍ രാജീവ് പള്ളത്താണ് ഹരജി നല്‍കിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ക്കും ഇതു സംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. തിങ്കളാഴ്ച ഹരജി ഹൈകോടതി പരിഗണിച്ചേക്കും.

No comments