Breaking News

ആ രംഗം അവതരിപ്പിച്ചപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നുപോയി: സണ്ണി ലിയോണ്‍



കാനഡയില് ജനിച്ച കരന്‍ജിത് കൗര്‍ വോറ എന്ന നടിയെ പലര്‍ക്കും പരിചയമുണ്ടാകില്ല. എന്നാല്‍ ഈ പഞ്ചാബി സുന്ദരിയുടെ വെള്ളിത്തിരയിലെ പേര് പറഞ്ഞാല്‍ അറിയാത്തവര്‍ ചുരുക്കമാകും. മറ്റാരുമല്ല പോണ്‍രംഗത്ത് റാണിയായി വാണ സണ്ണിലിയോണ്‍. ഇപ്പോള്‍ ബോളിവുഡിലും നിറസാന്നിദ്ധ്യമാണ് സണ്ണി.

പോണ്‍രംഗത്ത് നിന്നും മുഖ്യധാര സിനിമയിലേക്കെത്തിയ ഈ സുന്ദരിയുടെ കഥ അഭ്രപാളികളില്‍ ഒരുങ്ങുകയാണ്. സീ5 എന്ന ചാനലിലെ കരന്‍ജിത്ത് കൗര്‍ എന്ന പരമ്ബരയിലാണ് പുറംലോകമറിയാത്ത സണ്ണിയുടെ കഥകള്‍ പറയുന്നത്. കരന്‍ജിത് കൗറില്‍ നിന്നും സണ്ണിലിയോണിലേക്കുള്ള പരിണാമവും, പേര് മാറ്റിയതടക്കമുള്ള കാര്യങ്ങളും പരമ്ബരയില്‍ വ്യക്തമാക്കുന്നുണ്ട്.

ഏറെ രസകരം എന്തെന്നാല്‍ സണ്ണിലിയോണ്‍ തന്നെയാണ് സ്വന്തം ജീവിതകഥ അവതരിപ്പിക്കുന്നത്.

ഈ പരമ്ബരയുടെ ആവശ്യവുമായി അണിയറക്കാര്‍ സമീപിച്ചപ്പോള്‍ തന്നെ താന്‍ ആവേശത്തിലായെന്ന് സണ്ണി പറയുന്നു. ഇത് എളുപ്പമാകുമെന്നാണ് താന്‍ കരുതിയത്.

എന്നാല്‍ ചിത്രീകരണം ആരംഭിച്ചത് മുതല്‍ ശരിക്കും വികാരാധീനയായി. നമ്മള്‍ മറക്കാനാഗ്രഹിക്കുന്ന നിമിഷങ്ങള്‍ പുനരവതരിപ്പിക്കേണ്ടി വരുമ്ബോള്‍ ഏവരും അനുഭവിക്കുന്നതാകും ഈ ബുദ്ധിമുട്ട്. ആ അനുഭവങ്ങളിലൂടെ ഒരിക്കല്‍ക്കൂടി യാത്ര ചെയ്യുക എന്നത് എളുപ്പമായിരുന്നില്ല.

ഞാന്‍ ചെയ്ത കാര്യം കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകരുന്ന രംഗമുണ്ടായിരുന്നു. അത് പുനരവതരിപ്പിച്ചപ്പോള്‍ ഞാനും ആകെ തകര്‍ന്നുപോയി. ഭാഗ്യത്തിന് സെറ്റില്‍ ഭര്‍ത്താവ് ഡാനിയേലുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ സമാധാനിപ്പിച്ച്‌ ആ രംഗം കൈകാര്യം ചെയ്തത്. മാതാപിതാക്കള്‍ മരിച്ച്‌ പോയത് കൊണ്ട് തന്നെ വേദന നിറഞ്ഞ അനുഭവമായിരുന്നു അതെന്നും സണ്ണിലിയോണ്‍ പറയുന്നു.

No comments