വലിയ പാടാ... ഇനി സംയുക്ത ക്കൊപ്പം ഒരുമിച്ച് ഔ അഭിനയിക്കാനില്ലെന്ന് ബിജു മേനോൻ
ബിജു മേനോനും സംയുക്താ വര്‍മയും, ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഇരുവരുടെയും കെമിസ്ട്രി വാക്കുകള്‍ക്ക് അപ്പുറമാണ്. ഇരുവരും ഒരുമിച്ചപ്പോള്‍ ഒരുപിടി മികച്ച സിനിമകളാണ് മലയാളികള്‍ക്ക് ലഭിച്ചത്. വിവാഹം കഴിഞ്ഞതോടെ സംയുക്ത വര്‍മ സിനിമയില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ മലയാളികള്‍ ഇപ്പോഴും കാത്തിരിക്കുന്നുണ്ട് ഇവര്‍ രണ്ടു പേരും സ്‌ക്രീനില്‍ ഒന്നിക്കുന്നതു കാണാന്‍. എന്നാല്‍ ഇനി ഒരുമിച്ച് അഭിനയിക്കാന്‍ വലിയ പാടാണെന്നാണ് ബിജു മേനോന്‍ പറയുന്നത്.
'എന്റെ കൂടെ സിനിമയില്‍ അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇനി ഒരുമിച്ച് അഭിനയിച്ചാല്‍ അത് വലിയ പാടായിരിക്കും. മുഖത്തോട് മുഖം നോക്കിയാല്‍ ചിരിവരും. ഞങ്ങളുടെ വിവാഹനിശ്ചയത്തിന് ശേഷം ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍. അതില്‍ ഒരുപാട് സീരിയസ് ഡയോലോഗുകളുണ്ട്. പക്ഷേ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കിയാല്‍ അപ്പോള്‍ ചിരിവരും. ഞങ്ങള്‍ക്ക് ഇനി ഒരുമിച്ച് അഭിനയിക്കാന്‍ അതുകൊണ്ട് ബുദ്ധിമുട്ടായിരിക്കും.' ഒരു അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞു.

No comments