സഞ്ജു ഒരു സെൽഫി എടുക്കാൻ ചോദിച്ചതാ... സംഭവിച്ചതോ.... തൃപ്തിയായി
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ടാല്‍ ആരാണ് ഒരു ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കാത്തത്. ഇവിടെയും അതു തന്നെ സംഭവിച്ചു. നടന്‍ സഞ്ജു ശിവറാം മമ്മൂട്ടിയെ കണ്ടപ്പോള്‍ ഒരു സെല്‍ഫി എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒരു മടിയും കൂടാതെ മമ്മൂട്ടി സെല്‍ഫിയ്ക്ക് പോസ് ചെയ്തു. ആ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സഞ്ജു ശിവറാം ആണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.
മമ്മൂട്ടി നായകനാകുന്ന കുട്ടനാടന്‍ ബ്ലോഗില്‍ അഭിനയിക്കുകയാണ് സഞ്ജു. മെഗാസ്റ്റാറിനൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സഞ്ജു. അതിനിടെ മമ്മൂക്കയ്‌ക്കൊപ്പം സെല്‍ഫി എടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരു സെല്‍ഫി ചോദിച്ചു, സഞ്ജുവിന് തൃപ്തിയായി.

No comments