Breaking News

പോൺ വീഡിയോകൾ നിരോധിക്കാൻ ഒരുങ്ങി ബിജെപി സര്ക്കാര്


പോൺ വീഡിയോകൾ നിരോധിക്കാൻ തയാറെടുപ്പിലാണ് ബി ജെ പി.  രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയാന്‍ പോണ്‍ വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍. പോണ്‍ വീഡിയോകള്‍ നിരോധിക്കുന്നതിലൂടെ ലൈംഗികാതിക്രമങ്ങളെ തടയാനാകുമെന്ന് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി ഭുപേന്ദ്ര സിംഗ്. പോണ്‍ വീഡിയോകളാണ് ലൈംഗീകാതിക്രമണങ്ങള്‍ക്ക് കാരണമെന്നും അതിനാല്‍ പോണ്‍ നിരോധിക്കാനുള്ള നീക്കം പരിഗണിക്കുന്നുണ്ടെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിംഗ് പറഞ്ഞു.
'വര്‍ദ്ധിച്ചുവരുന്ന ബാലപീഡനങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കാരണം പോണ്‍ വീഡിയോകളാണെന്ന് ഞങ്ങള്‍ കരുതുന്നു.
മധ്യപ്രദേശില്‍ പോണ്‍ വീഡിയോകള്‍ നിരോധിക്കാനുള്ള ആലോചനയിലാണ് ഞങ്ങള്‍. ഇക്കാര്യത്തില്‍ കേന്ദ്രത്തെ സമീപിക്കും', ഭുപേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനോട് മറ്റു വൃത്തങ്ങളിൽ നിന്ന് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല.

No comments